2 കോറിന്തോസ് 12, 13 അധ്യായങ്ങളില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.
#1. കര്‍ത്താവിന്റെ ദര്‍ശനങ്ങളും വെളിപാടുകളും കോറിന്തോസുകാരോട് പറഞ്ഞത് ആര്?
#2. 14 വര്‍ഷം മുമ്പ് എവിടം വരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ എനിക്ക് അറിയാമെന്നാണ് പൗലോസ് ശ്ലീഹ അവകാശപ്പെടുന്നത്?
#3. വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു .................. എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.
#4. 2 കോറിന്തോസ് 12/3-ല്‍, 'മൂന്നാം സ്വര്‍ഗ്ഗംവരെ' എന്നതിനു പകരം ഉപയോഗിച്ചിരിക്കുന്ന പദമേത്?
#5. പിശാചിന്റെ ദൂതന്‍ പൗലോസ് ശ്ലീഹായെ വിട്ടകലാന്‍വേണ്ടി എത്ര പ്രാവശ്യമാണ് കര്‍ത്താവിനോട് അപേക്ഷിച്ചത്?
#6. 'നിനക്ക് എന്റെ കൃപ മതി' എന്ന് ആര് ആരോട് അരുള്‍ ചെയ്തു?
#7. താന്‍ ശക്തനായിരിക്കുന്നത് എപ്പോഴാണെന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?
#8. 2 കോറിന്തോസ് 12-ാം അധ്യായത്തിലെ രണ്ടാം തലക്കെട്ട് എന്ത്?
#9. താന്‍ നിസാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല എന്ന് അവകാശപ്പെട്ടത് ആര്?
#10. മക്കള്‍ മാതാപിതാക്കന്മാര്‍ക്കുവേണ്ടിയല്ല ........................; മറിച്ച് മാതാപിതാക്കന്മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.
#11. 2 കോറിന്തോസ് 13/1 പ്രകാരം, ഏതു കാര്യവും സ്ഥിരീകരിക്കാന്‍ എത്ര സാക്ഷികളാണ് വേണ്ടത്?
#12. പൗലോസ് ശ്ലീഹാ മുന്നറിയിപ്പു നല്‍കിയത് ആര്‍ക്കൊക്കെയാണ്?
#13. നിങ്ങളോട് ഇടപെടുന്നതില്‍ അവന്‍ .........................., ശക്തനാണ്.
#14. അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ..................... ശക്തിയാല്‍ ജീവിക്കുന്നു.
#15. നിങ്ങള്‍ എന്ത് പരിശോധിക്കണം എന്നാണ് പൗലോസ് ശ്ലീഹ 2 കോറിന്തോസ് 13/5-ല്‍ ഓര്‍മ്മപ്പെടുത്തുന്നത്?
#16. യേശുക്രിസ്തു നിങ്ങളിലുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമായിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്തില്‍ പരാജയപ്പെട്ടതായാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
#17. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായി കാണപ്പെട്ടാലും നിങ്ങള്‍ ................... പ്രവര്‍ത്തിക്കണം.
#18. കര്‍ത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നത് നിങ്ങളെ .......................; നശിപ്പിക്കാനല്ല.
#19. സത്യത്തിനു വേണ്ടിയല്ലാതെ ........................... ഒന്നും ചെയ്യുക ഞങ്ങള്‍ക്കു സാധ്യമല്ല.
#20. 2 കോറിന്തോസ് 13/12-ല്‍ നിങ്ങള്‍ അന്യോന്യം എങ്ങനെ അഭിവാദനം ചെയ്യണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
Results
അഭിനന്ദനങ്ങള്‍!
നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.
ഇനിയും മെച്ചപ്പെടാനുണ്ട്
നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.
What is the portion for next week test?