കൂമംകുളത്ത് വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു


കൂമംകുളം സെന്റ് മേരീസ് പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ചടങ്ങുകള്‍. തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും ഊട്ടുതിരുനാളും സംഘടിപ്പിച്ചിരുന്നു. വികാരി ഫാ. ജോസഫ് ഏഴാനിക്കാട്ട് നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.