ഇന്‍ഫാം രജത ജൂബിലി വിളംബര ജാഥയും ദീപശിഖ പ്രയാണവും ഡിസംബര്‍ 15-ന് താമരശ്ശേരി രൂപതയില്‍. രാവിലെ 07.30ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്‍ഫാം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി മോണ്‍. ആന്റണി കൊഴുവനാലിന്റെ കബറിടത്തില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ സ്കറിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറും. തുടര്‍ന്ന് രാവിലെ എട്ടിന് കൂരാച്ചുണ്ട് പാരിഷ് ഹാളില്‍ നല്കുന്ന സ്വീകരണം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 11-ന് പുല്ലൂരാംപാറയില്‍ നല്കുന്ന സ്വീകരണം വികാരി ഫാ. കുര്യാക്കോസ് മുഖാലയില് ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസ് കാവനാടി അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 12-ന് കോടഞ്ചേരിയില്‍ സ്വീകരണം നല്‍കും. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഒരു മണിയോടെ ജാഥ വയനാട്ടിലേക്ക് യാത്ര തിരിക്കും.
ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലാ പ്രസിഡന്റ് ബ്രോണി നമ്പ്യാപറമ്പില്‍, സെക്രട്ടറി മാര്ട്ടിന് തെങ്ങുംതോട്ടത്തില്‍, ട്രഷറര്‍ രാജു ചോള്ളാമഠം എന്നിവര്‍ നേതൃത്വം നല്‍കും.