അല്‍ഫോന്‍സാ കോളജിലെ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘പാലിംപ്സെസ്റ്റ്: ജേര്‍ണല്‍ ഓഫ് ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ്’ എന്ന അക്കാദമിക് ജേര്‍ണലിന്റെ പ്രഥമ ലക്കത്തിന്റെ പ്രകാശനവും ഡിജിറ്റല്‍ ലോഞ്ചിങ്ങും നടന്നു.
രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് ജേര്‍ണലിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തു. കുട്ടിക്കാനം മരിയന്‍ കോളജ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്‍ ഡയറക്ടര്‍ ഡോ. ജോബി ബാബു ആദ്യപ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് ജേര്‍ണലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഡോ. ജോബി ബാബു ഉദ്ഘാടനം ചെയ്തു.
ഗവേഷണ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അനു ആന്റണി ജേര്‍ണല്‍ പരിചയപ്പെടുത്തി. കോളജ് പ്രിന്‍സിപ്പലും ജേര്‍ണല്‍ ചീഫ് എഡിറ്ററുമായ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, ഡോ. ജെയിംസ് പോള്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജോബി ബാബു ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് നേതൃത്വം നല്കി. ഗവേഷണ ലേഖന രചന, അക്കാദമിക് പ്രസിദ്ധീകരണത്തിലെ പുതിയ പ്രവണതകള്‍, പ്രസിദ്ധീകരണ നൈപുണ്യങ്ങള്‍, ഗവേഷണ നൈതികത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ആകാശവാണിയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ജിയ ജഗീഷിനെ ചടങ്ങില്‍ അനുമോദിച്ചു.
ആര് വിഷ്ണു, മര്‍വ മുജീബ്, യൂണിയന് ചെയര്മാന് എബിന് സണ്ണി എന്നിവര്‍ നേതൃത്വം നല്കി.

