അല്‍ഫോന്‍സ കോളജില്‍ പരിസ്ഥിതി ദിനം ആചരിച്ചു


അല്‍ഫോന്‍സ കോളജില്‍ ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, റവ. ഡോ. ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഷീബ മോള്‍ ജോസഫ്, എന്‍എസ്എസ് കോഡിനേറ്റര്‍ ഫാ. ഷിജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.