താമരശ്ശേരി രൂപതയിലെ സന്യാസിനികളുടെ കൂട്ടായ്മയായ എഫ്എസ്ടി (ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശ്ശേരി)-യുടെ യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍ അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സന്യാസിനികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും സമുദായബോധത്തോടും പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു.
‘സമുദായ ശക്തീകരണം’ എന്ന വിഷയത്തെ ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമ്മുള്ളില്‍ ക്ലാസ് നയിച്ചു.
എഫ്എസ്ടി ഡയറക്ടറും രൂപത ചാന്‍സലറുമായ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, എഫ്എസ്ടി പ്രസിഡന്റ് സിസ്റ്റര്‍ ഉദയ സിഎംസി, ഭാരവാഹികളായ സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ, സിസ്റ്റര്‍ മെല്‍ബിന്‍ എസ്എബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി.

