ഫാ. ചാണ്ടി കുരിശുംമൂട്ടില്‍ അനുസ്മരണം നടത്തി


കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി, രൂപതാ വ്യക്തിത്വ വികസന ക്ലബ് എന്നിവയുടെ താമരശ്ശേരി രൂപതാ സ്ഥാപക ഡയറക്ടറും അനധികൃത ബാറുകള്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെ കേരളത്തില്‍ ഉടനീളം ഗാന്ധിയന്‍ സമര വേദികളില്‍ നിറസാന്നിധ്യവുമായിരുന്ന ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ എട്ടാമത് ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തി.

പുന്നക്കല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം രൂപതാ ഡയറക്ടര്‍ ഫാ. ജിന്റോ മച്ചുകുഴിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു പെരുവേലില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് കുര്യന്‍ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളില്‍, വൈസ് പ്രസിഡന്റ്മാരായ പി. വി. ജോണ്‍, അബ്രാഹം മണലോടി, ജോസ് കുരിശും മൂട്ടില്‍, തോമസ് കുരിശും മൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *