കോഴിക്കോട്: കുട്ടികളുടെ സര്‍ഗാത്മകതയും കഴിവുകളും ആത്മവിശ്വാസവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ START സംഘടിപ്പിച്ച ‘EUREKA 2K26’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു.
സമാപനദിനത്തില്‍ താമരശേരി രൂപതാധ്യക്ഷനും START-ന്റെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമാപനച്ചടങ്ങില്‍ Best Campers പുരസ്‌കാരജേതാക്കളെയും START Ambassadors-നെയും അദ്ദേഹം ആദരിച്ചു.
ക്യാമ്പിന്റെ വിവിധ സെഷനുകള്‍ക്ക് സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, സി. റോസ്, സി. നിമിഷ, സി. ഹെല്‍ന, സി. ടിജി, അമല്‍ ജോയി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ വ്യക്തിത്വവികസനം, സര്‍ഗാത്മകത, ആത്മവിശ്വാസം, മൂല്യബോധം എന്നിവ വളര്‍ത്തുന്നതിന് സഹായകമായ വിവിധ പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കും അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള START-ന്റെ പ്രതിബദ്ധതയുടെ ശ്രദ്ധേയമായ അധ്യായമായി EUREKA 2K26 മാറി.മികച്ച ക്യാമ്പര്‍മാരെയും START അംബാസഡര്‍മാരെയും ആദരിച്ചു