കരുവാരകുണ്ട് ഫൊറോന മീഡിയ കമ്മീഷന് തുടക്കമായി


താമരശ്ശേരി രൂപതയുടെ പാരിഷ് മീഡിയ നെറ്റ്വര്‍ക്ക് സംവിധാനം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് ഫൊറോന മീഡിയ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി രൂപതാ മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ ഫൊറോന മീഡിയ ടീം മീറ്റിങ് ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക കാലഘട്ടത്തിന് അനുസൃതമായി രൂപതയിലെ എല്ലാ ഇടവകകളിലും മികച്ച മീഡിയ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുകയാണ് രൂപത മീഡിയാ കമ്മീഷന്റെ ലക്ഷ്യം. കരുവാരകുണ്ട് ഫൊറോനയ്ക്ക് കീഴിലുള്ള ഇടവകകളില്‍ ഈ സംവിധാനം അതിവേഗം നടപ്പിലാക്കുന്നതിന് ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്.

ഫൊറോനയിലെ മറ്റ് വൈദികരായ ഫാ. ജോസ് കാനച്ചിക്കുഴിയില്‍, ഫാ. ജോയ്‌സ് പീടികയില്‍ സിഎസ്ടി, ഫാ. നിര്‍മ്മല്‍ പുലയംപറമ്പില്‍, ഫാ. അമല്‍ പന്തപ്ലാക്കല്‍ എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ഓരോ ഇടവകയിലും മീഡിയ ടീമുകള്‍ വിജയകരമായി രൂപീകരിച്ചത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *