താമരശ്ശേരി രൂപതയുടെ പതിമൂന്നാം പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ മൂന്നാം യോഗം ബിഷപ്പ് ഹൗസില്‍ ചേര്‍ന്നു. ഫാ. ജോര്‍ജ് കരിന്തോളില്‍ നയിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വൈദിക സമിതിയെ അഭിസംബോധന ചെയ്ത് ആരംഭ സന്ദേശം നല്‍കി. തുടര്‍ന്ന് കൗണ്‍സില്‍ സെക്രട്ടറി ഫാ. സുബിന്‍ കവളക്കാട്ട് കഴിഞ്ഞ പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാം യോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രൂപതയുടെ ഭരണകാര്യങ്ങളില്‍ അധ്യക്ഷനെ സഹായിക്കാനായി രൂപീകരിച്ചിരിക്കുന്ന പ്രസ്ബിറ്ററല്‍ കൗണ്‍സിലില്‍ രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അജപാലന-വിശ്വാസ വിഷയങ്ങളും, വരും കാലത്തേക്ക് ആവശ്യമായ ആത്മീയവും ഭൗതികവുമായ വിവിധ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാരും, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരും, സന്യസ്ത സഭകളുടെ പ്രൊവിന്‍ഷ്യല്‍മാരുമുള്‍പ്പെടെ അമ്പതോളം വൈദികര്‍ പങ്കെടുത്തു.