Achievement

മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടറായി കെ. സി. ജെയിംസ് പകലോമറ്റം നിയമിതനായി


താമരശ്ശേരി രൂപതാംഗം കെ. സി. ജെയിംസ് പകലോമറ്റം, കുമ്പിളുങ്കല്‍ മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള 6 ജില്ലകളിലെ ക്ഷീരകര്‍ഷകരുടെ സഹകരണ സംവിധാനമാണ് മലബാര്‍ മില്‍മ. 1200 ഓളം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലൂടെ ഒരു ലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നായി ദിവസേന പാല്‍ സംഭരിക്കുന്നു. 1500 കോടി രൂപ വാര്‍ഷിക വിറ്റ് വരവുള്ള മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

1989 മുതല്‍ മലബാര്‍ മില്‍മയില്‍ കെ. സി. ജെയിംസ് സേവനമനുഷ്ഠിച്ചു വരുന്നു. മില്‍മയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡയറി സയന്‍സില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്റേഷന്‍, പേഴ്സണല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാങ്കാവ് ഇടവകാംഗമാണ്. ഭാര്യ: ലിന്‍സി ജെയിംസ് എസ്ബിഐ ഉദ്യോഗസ്ഥയാണ്.


Leave a Reply

Your email address will not be published. Required fields are marked *