ലോഗോസ് മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍


കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍ യോഗ്യത നേടി. ബി വിഭാഗത്തില്‍ നിന്ന് കൂരോട്ടുപാറ ഇടവകാംഗം ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ എഫ് വിഭാഗത്തില്‍ നിന്ന് കൂരാച്ചുണ്ട് ഇടവകാംഗം മാത്യു തൈക്കുന്നുംപുറത്ത് എന്നിവരാണ് മെഗാ ഫൈനല്‍ യോഗ്യത നേടിയത്. നവംബര്‍ 18, 19 തീയ്യതികളില്‍ പാലാരിവട്ടം പിഒസിയില്‍ വച്ചാണ് മെഗാ ഫൈനല്‍ മത്സരം നടക്കുന്നത്.

അഞ്ചു ലക്ഷം പേരാണ് ഇത്തവണ ലോഗോസ് ക്വിസില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 600 പേര്‍ സെമിഫൈനല്‍ യോഗ്യത നേടി. മെഗാ ഫൈനല്‍ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി 60 പേര്‍ മാറ്റുരയ്ക്കും. ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയക്ക് മുകളില്‍ ക്യാഷ് അവാര്‍ഡ് ലഭിക്കും. നവംബര്‍ 19ന് വൈകിട്ട് മൂന്നിന് പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.