ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷാ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍


കുന്നമംഗലം ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍ ആരംഭിക്കും. ഇതിനായി ഗുരുകുലം മോഡല്‍ കാംപസ് പ്രവര്‍ത്തനം ആരംഭിച്ചു.

ജര്‍മന്‍ ഭാഷയില്‍ ബി2 നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം ഒരു ലക്ഷം രൂപയിലധികം സ്റ്റൈപെന്റോടെ ജര്‍മ്മനിയില്‍ നഴ്‌സിങ് ഉള്‍പ്പടെ വിവിധ കോഴ്‌സുകളില്‍ ഫീസില്ലാതെ പഠിക്കാനുള്ള അവസരവും ആല്‍ഫാ അക്കാദമി ഒരുക്കുന്നുണ്ട്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാംപസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497567689

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.