Diocese News

മാര്‍ മങ്കുഴിക്കരി അനുസ്മരണം ജൂണ്‍ 11-ന്


താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 11-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ എല്ലാ പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും.

മങ്കുഴിക്കരി പിതാവിലൂടെ താമരശ്ശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്‍ മങ്കുഴിക്കരി പിതാവിനെ സമര്‍പ്പിക്കുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *