കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികള്‍


കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ് ഡോ. ജോസഫ് കരിയില്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കോട്ടപ്പുറം രൂപതാധ്യക്ഷന്‍ റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണ് പുതിയ നിയമനങ്ങള്‍.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.