ദേവാലയ ശുശ്രൂഷികളുടെ സേവനം ദൈവികം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


ദേവാലയ ശുശ്രൂഷികളുടെ സേവനം ദൈവികമാണെന്നും അത് ഒരു ദൈവവിളിയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയിലെ ദേവാലയ ശുശ്രൂഷകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. വിശുദ്ധമായ സ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ വിശുദ്ധരായിരിക്കണം എന്നും പിതാവ് ഓര്‍മിപ്പിച്ചു.

സംഗമം ഫാ. പീറ്റര്‍ പൂതര്‍മണ്ണിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രൂപത വികാരി ജനറല്‍ അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ദേവാലയ ശുശ്രൂഷകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മിഷന്‍ ലീഗ് താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളാരംകാലായില്‍ ക്ലാസ്സ് നയിച്ചു. കൂടരഞ്ഞി ഇടവക ദേവാലയ ശുശ്രൂഷി സിജോ, ബ്രദര്‍ അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.