മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണവും ഉപന്യാസ മല്‍സരവും
താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കട്ടിപ്പാറ ഇടവകയില്‍ കുടുംബങ്ങള്‍ക്കായി മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിച്ചു.
ജോര്‍ജ് മുതിരകാലായില്‍ & ഫാമിലി ഒന്നാം സ്ഥാനവും, തോമസ് കൊച്ചുവീട്ടില്‍ & ഫാമിലി രണ്ടാം സ്ഥാനവും, ജയിംസ് കൊച്ചോലിക്കല്‍ & ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രോല്‍സാഹന സമ്മാനത്തിനര്‍ഹരായവര്‍: ഷിനോ പുളിക്കല്‍ & ഫാമിലി, ജോബി പറപ്പിള്ളി & ഫാമിലി, റെജി കൊപ്രാപറമ്പില്‍ & ഫാമിലി ഡെന്നീസ് ചിറ്റക്കാട്ട്കുഴി & ഫാമിലി.
വിജയികള്‍ക്ക് യഥാക്രമം 1500, 1000, 500, 300 രൂപ ക്യാഷ് അവാര്‍ഡ് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി സമ്മാനിച്ചു.