‘പിന്തുടരുന്ന ദൈവസ്വരം’ പ്രകാശനം ചെയ്തു


കേരള കത്തോലിക്കാ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ചുക്കാന്‍പിടിച്ചവരില്‍ പ്രമുഖയായ സിസ്റ്റര്‍ ജോയ്‌സ് എംഎസ്എംഐ എഴുതിയ പത്താമത്തെ ഗ്രന്ഥം പിന്തുടരുന്ന ദൈവസ്വരം കോഴിക്കോട് ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രകാശനം ചെയ്തു. നവീകരണ മുന്നേറ്റം കോഴിക്കോട് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ അറക്കപ്പറമ്പില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

രമ്യതപ്പെടാനുള്ള കാരുണ്യപൂര്‍വ്വകമായ ദൈവത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ തയ്യാറായി രക്ഷയിലേക്കും ഐശ്വര്യത്തിലേക്കും മടങ്ങാന്‍ കൃപലഭിച്ച അനേകരുടെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ഈ ഗ്രന്ഥരചനയ്ക്ക് പിന്നിലെന്ന് സിസ്റ്റര്‍ ജോയ്‌സ് എംഎസ്എംഐ പറയുന്നു.

സിസ്റ്റര്‍ ജോയ്‌സിന്റെ സാന്നിധ്യവും വാക്കുകളും നമ്മില്‍ സമാധാനവും ദൈവസാമീപ്യാനുഭവവും പ്രചോദനാത്മകമായ ഊര്‍ജവും നിറയ്ക്കാന്‍ പോന്നതാണെന്നും അതേ അനുഭവമാണ് ഈ ഗ്രന്ഥത്തിന്റെ വായനക്കാര്‍ക്കും ലഭിക്കുന്നതെന്നും അവതാരികയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറയുന്നു.

സോഫിയാ ബുക്‌സാണ് പ്രസാധകര്‍. വില 100 രൂപ. കോപ്പികള്‍ക്ക്: 04962961333

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.