റെജി ഫ്രാന്‍സിസിന് പിടിഎ അധ്യാപക പുരസ്‌ക്കാരം


കേരള സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2023-24 വര്‍ഷത്തെ സംസ്ഥാനതല അധ്യാപക പുരസ്‌ക്കാരം തോട്ടുമുക്കം ഇടവകാംഗം മുണ്ടപ്ലാക്കല്‍ റെജി ഫ്രാന്‍സിസിന്. യുപി സ്‌കൂള്‍ വിഭാഗത്തിലാണ് റെജിയുടെ പുരസ്‌ക്കാര നേട്ടം.

വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഡിസംബറില്‍ നടക്കുന്ന സംസ്ഥാന പിടിഎ വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ചുണ്ടത്തുംപൊയില്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസാണ് റെജി. ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ തോമസ് മുണ്ടപ്ലാക്കല്‍.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.