ലോഗോസ് ക്വിസ് ഇടവകാതല മത്സരം സെപ്റ്റംബര്‍ 29-ന്


നാലര ലക്ഷം പേര്‍ മാറ്റുരയ്ക്കുന്ന 24-ാമത് ലോഗോസ് ബൈബിള്‍ ക്വിസിന്റെ ഇടവകാതല മത്സരങ്ങള്‍ സെപ്റ്റംബര്‍ 29-ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെയാണ് നടക്കും. രൂപതയില്‍ നിന്നു 15,000-ഓളം പേര്‍ പങ്കെടുക്കും.

രൂപതാതലത്തില്‍ വിജയിക്കുന്നവരെ അണിനിരത്തിക്കൊണ്ടുള്ള സംസ്ഥാനതല മത്സരം നവംബര്‍ 10-നും മെഗാഫൈനല്‍ നവംബര്‍ 23, 24 തിയതികളിലുമാണ്. മെഗാഫൈനല്‍ ജേതാവാകുന്ന ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയാണ് സമ്മാനം. മറ്റു വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സ്വര്‍ണമെഡലുകളും ട്രോഫികളും ലഭിക്കും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.