ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍


കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പിലിനെ ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോമലബാര്‍ സഭയ്ക്കായി ഒരു ലെയ്‌സണ്‍ ഓഫീസര്‍ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. 2020 മുതല്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏല്‍പ്പിക്കുന്നത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *