വൈദികര്‍ക്കായുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ


തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (2024 സെപ്റ്റംബര്‍ 25) വൈകിട്ട് 04.30 മുതല്‍ ഒമ്പതു വരെ തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

താമരശ്ശേരി രൂപതയില്‍ സേവനം ചെയ്യുന്ന രൂപതാ, സന്യസ്ത വൈദികര്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. 14 ടീമുകള്‍ ഏറ്റുമുട്ടും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5,000 രൂപയും ട്രോഫിയും സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000 രൂപയും 2,000 രൂപയും ട്രോഫികളുമാണ് സമ്മാനം.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.