‘ഹൃദയമേ’ ദാമ്പത്യ പരിപോഷണ ശില്‍പ്പശാല
ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പി സംഘടിപ്പിക്കുന്ന ‘ഹൃദയമേ’ ദാമ്പത്യ പരിപോഷണ ശില്‍പ്പശാല ഒക്ടോബര്‍ ആറിന് വെള്ളിമാടുകുന്ന് കാമ്പസില്‍ നടക്കും. ദമ്പതികള്‍ തമ്മില്‍ അടുത്തറിയാനും അടുപ്പം വര്‍ദ്ധിപ്പിക്കാനും ഉപകരിക്കുന്നതരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 09.30 മുതല്‍ വൈകിട്ട് 03.30 വരെയാണ് ശില്‍പശാല. ഉച്ചഭക്ഷണം ഉള്‍പ്പടെ ഒരാള്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 9037379180, 9447229495.