റവ. ഡോ. ജെയിംസ് കിളിയനാനിക്കലിന് പോസ്റ്റ് ഡോക്ടറേറ്റ്
ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ പാരീസിലെ ലയോള ഫാക്കൽറ്റിയില്‍ നിന്ന് സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ (Dogmatic Theology) റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ പോസ്റ്റ് ഡോക്ടറേറ്റ് കരസ്ഥമാക്കി. വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനമാണ് പോസ്റ്റ് ഡോക്ടറേറ്റ് വിഷയം.
താമരശ്ശേരി രൂപതാ വൈദികനായ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ ദീര്‍ഘകാലം കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായിരുന്നു. നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ മലയാളത്തിലും ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.