വീഡിയോ സ്റ്റാറ്റസ് മത്സരം: സിസ്റ്റര്‍ സാങ്റ്റ സിഎംസിക്ക് ഒന്നാം സ്ഥാനം


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്സ് (എഫ്എസ്ടി) സംഘടിപ്പിച്ച വീഡിയോ സ്റ്റാറ്റസ് മത്സരത്തില്‍ സിസ്റ്റര്‍ സാങ്റ്റ സിഎംസി ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ ജെയ്‌സി എഫ്‌സിസി, സിസ്റ്റര്‍ സ്‌നേഹ മരിയ എസ്എബിഎസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.