ഫീദെസ് ഫാമിലി ക്വിസ്: ഫൈനല്‍ മത്സരം ഏപ്രില്‍ 12ന് പിഎംഒസിയില്‍


താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫീദെസ് ഫാമിലി ക്വിസ് -2024′ ന്റെ ഫൈനല്‍ മത്സരം ഏപ്രില്‍ 12-ന് കോഴിക്കോട് പിഎംഒസിയില്‍ നടക്കുമെന്ന് രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ അറിയിച്ചു.

ഒരു കുടുംബമാണ് ഒരു ടീം. ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിലെ കുടുംബങ്ങളാണ് മത്സരാര്‍ത്ഥികള്‍. താമരശ്ശേരിരൂപത കലണ്ടര്‍- 2024, വിശുദ്ധ കുര്‍ബാന പുസ്തകം, ‘സീറോമലബാര്‍ സഭയുടെ ആരാധനക്രമ വിശ്വാസ പരിശീലനം’ എന്ന ഗ്രന്ഥം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം 15,000 രൂപയും (CHEM Pharma, Calicut Road, Manjeri), രണ്ടാം സമ്മാനം 10000 രൂപയും (Fatima Druglines, Manjeri) മൂന്നാം സമ്മാനം 5000 രൂപയും (Maruti Auto House, Manjeri) ആണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *