സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി സാമുദായിക വര്‍ഷത്തോടെനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കിറ്റ് മത്സരത്തില്‍ താമരശ്ശേരി രൂപത ഒന്നാം സ്ഥാനം നേടി. തലശ്ശേരി സന്ദേശ് ഭവനില്‍ നടന്ന ഗ്ലോബല്‍ മാതൃവേദി യോഗത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് താമരശ്ശേരി രൂപത ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റു വാങ്ങി. പാറോപ്പടി ഇടവക മാതൃവേദി അംഗങ്ങളാണ് സ്‌കിറ്റ് അവതരിപ്പിച്ചത്.
