ഫാ. ജോസഫ് കുന്നത്തിന് ഡോക്ടറേറ്റ്


താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോസഫ് കുന്നത്ത് റോമിലെ പൊന്തിഫിക്കല്‍ അന്തോനിയാനും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. Dispensation from disparity of worship According to CCEO and the Particular Law of the Syro-Malabar Church, in The Eparchy Of Thamarassery എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.

ആനക്കാംപൊയില്‍ കുന്നത്ത് ജോസ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. 2015 ഡിസംബര്‍ 28ന് പൗരോഹിത്യം സ്വീകരിച്ചു. കോടഞ്ചേരി, കൂടരഞ്ഞി, ചേവായൂര്‍ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്തിട്ടുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗ്, ബൈബിള്‍ അപ്പോസ്തലേറ്റ് എന്നിവയുടെ മേഖല ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.