സീറോ മലബാര്‍ മാതൃവേദി ചക്കിട്ടപാറ യൂണിറ്റിലെ 59 അമ്മമാര്‍ ചേര്‍ന്ന് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഫാ. പ്രിയേഷ് തേവടിയില്‍ കൈയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജാന്‍സി മരിയ, പ്രസിഡന്റ് നിഷപാലത്തുംതലയ്ക്കല്, സെക്രട്ടറി ലിബിന തീക്കുഴിവേലില്‍ എന്നിവര്‍ നേതൃത്വം നല്കി. വചനം എഴുതുന്ന വേളയില്‍ ആത്മീയ സന്തോഷവും സൗഖ്യവും ദൈവവചനത്തോട് കൂടതല്‍ സ്നേഹവും നിരവധി കൃപകളും ലഭിച്ചതായി ബൈബിള്‍ പകര്‍ത്തിയെഴുതിയ അമ്മമാര്‍ പറഞ്ഞു.
