അല്‍ഫോന്‍സാ കോളജിന് പുതിയ നേതൃത്വം


താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന്റെ പുതിയ മാനേജറായി ഫാ. ആന്റണി ജോര്‍ജ് കാരിക്കുന്നേല്‍ സ്ഥാനമേറ്റു. കോളജിന്റെ വളര്‍ച്ച, സാമൂഹിക പ്രതിബദ്ധത, വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക്ക് പുരോഗതി എന്നിവക്ക് പത്ത് വര്‍ഷം നേതൃത്വം നല്‍കിയ മാനേജര്‍ ഫാ. സ്‌കറിയ മങ്കരയ്ക്കും രണ്ട് വര്‍ഷം അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. മനോജ് കൊല്ലംപറമ്പിലിനും യാത്രയയപ്പും നല്‍കി.

ചടങ്ങില്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കോളജ് അധ്യാപകരും അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *