ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു


തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ 2023-2026 ബാച്ചിലെ ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ ബിബിഎ, ബിഎ ജേര്‍ണലിസം വിദ്യാര്‍ഥികളെ ആദരിച്ചു.

കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, ജേര്‍ണലിസം വിഭാഗം മേധാവി ജ്യോതിസ് ജോസഫ്, ബിബിഎ അധ്യാപിക ബ്രില്ലാ ബെന്നി, വിദ്യാര്‍ഥി പ്രതിനിധികളായ ദിനൂജ് മാത്യു, സയന കുരുവിള, കോളജ് യൂണിയന്‍ സെക്രട്ടറി ഫാത്തിമ റിഷാന എന്നിവര്‍ സംസാരിച്ചു.

കോളജ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, വൈസ് ചെയര്‍മാന്‍ മിന്‍ഹ മുജീബ്, യൂണിയന്‍ അഡൈ്വസര്‍ സബിന്‍ തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.