എയ്ഡര്‍ എഡ്യൂക്കെയര്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു


താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ നൈപുണ്യ-വികസന പദ്ധതിയായ എയ്ഡര്‍ എഡ്യൂക്കെയറിന്റെ പ്രവര്‍ത്തന വര്‍ഷ (2026-27) ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. താമരശ്ശേരി മങ്കുഴക്കരി മെമ്മോറിയല്‍ പാസ്റ്ററര്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എയ്ഡര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ അധ്യക്ഷത വഹിച്ചു.

എയ്ഡര്‍ എഡ്യൂക്കെയര്‍ ഡയറക്ടര്‍ ഫാ. മെല്‍വിന്‍ വെള്ളക്കാകുടിയില്‍ സ്വാഗതം ആശംസിച്ചു.
റേസ് ടു ഐഎഎസ് എഡിഷന്‍ ഒമ്പതാം ബാച്ചില്‍ രൂപതയില്‍ നിന്നും നാഷണല്‍ ലെവലില്‍ ആദ്യ 100 റാങ്കുകളില്‍ വന്ന 23 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. എയ്ഡര്‍ എഡ്യുക്കെയര്‍ ലൈഫ് ലോഞ്ച് – എന്‍എല്‍പി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മില്ലറ്റ് എം. ചാണ്ടി, സിസ്റ്റര്‍ ഡോണ എഫ്‌സിസി, സിസ്റ്റര്‍ സോന എഫ്‌സിസി എന്നിവരെയും ആദരിച്ചു.

നാഷണല്‍ ലെവലില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണോത്ത് ഇടവക അംഗം ജോമിന്‍ ഇമ്മാനുവല്‍ മാത്യു അനുഭവങ്ങള്‍ പങ്കുവച്ചു.

എയ്ഡര്‍ എഡ്യൂ -കെയര്‍ ടീം ലീഡര്‍ സിസ്റ്റര്‍ റീന റോസ് എഫ്‌സിസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിന്റു ജേക്കബ്, സിസ്റ്റര്‍ ക്രിസ്റ്റീന എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ജിസ്ലറ്റ് എംഎസ്‌ജെ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.