അല്‍ഫോന്‍സാ കോളജ് ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി ചവലപ്പാറ അംഗനവാടിയില്‍ ‘ചിത്രാക്ഷരം, ചിത്രച്ചിറകില്‍ വായനയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി വായനാമുറ്റം ഒരുക്കി.
വര്‍ണങ്ങളും ചിത്രങ്ങളും വഴി അക്ഷരലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഷൈജു എലിയാസ് കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് നിര്‍വഹിച്ചു.
ലിറ്റററി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അലീന മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ എബിന്‍ സണ്ണി, സൂരജ്, അമന്‍, പ്രാര്‍ത്ഥന, അനശ്വര, ജിഷ്ണു, സിനാന്‍, റിഷാന, മാര്‍ട്ടീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കഥകളുടെയും ചിത്രങ്ങളുടെയും ലോകത്തിലേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചുനടത്തുന്ന ഈ സംരംഭം വായനാശീലം വളര്‍ത്തുന്നതിനും സൃഷ്ടിപരമായ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
