യോഗ ദിനം ആചരിച്ചു


അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് യൂണിറ്റിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ കോളജില്‍ യോഗാ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി.

വാര്‍ഡ് മെമ്പര്‍ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സാ കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വി. പ്രിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനീര്‍, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷിജു മാത്യു, ഫര്‍ഹാന, അനശ്വര എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് യോഗാ ഇന്‍സ്ട്രക്ടര്‍ ടീന സ്വരാജ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നടത്തി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.