ഫാ. കുര്യന്‍ തലച്ചിറക്കുഴിക്ക് നാളെ യാത്രാമൊഴിയേകും


കഴിഞ്ഞ ദിവസം അന്തരിച്ച താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴിക്ക് നാളെ യാത്രാമൊഴിയേകും. വ്യാഴം (ജൂലൈ 9) രാവിലെ എട്ടു മുതല്‍ താമരശ്ശേരി പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമിലും ഉച്ചയ്ക്ക് 1.30 മുതല്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

മൃതസംസ്‌ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കബറടക്കം പുതുപ്പാടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.