കോഴിക്കോട് ‘സൈക്കോ ഫെസ്റ്റ് 2026’ ഒക്ടോബര്‍ 10ന്


ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പോപ്പ് ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിങ് ആന്‍ഡ് സൈക്കോതെറാപ്പിയുടെ നേതൃത്വത്തില്‍ ‘സൈക്കോ ഫെസ്റ്റ് 2026 ‘Design Your Destiny’ ഒക്ടോബര്‍ 10ന് നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് നോര്‍ത്ത് സോണ്‍ എക്സൈസ് ജോയിന്റ് കമ്മിഷണര്‍ ഷിബു ഉദ്ഘാടനം നിര്‍വഹിക്കും.
അന്താരാഷ്ട്ര സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍, രക്തദാനമെഡിക്കല്‍ ക്യാമ്പുകള്‍, വിവിധ സേവന സ്റ്റാളുകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *