താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തുവരികയാണ്.
2002-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠന വിഭാഗം അധ്യക്ഷന്‍, ബാച്ച് ആനിമേറ്റര്‍, തിയോളജി വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ 19 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കല്‍, ആനക്കാംപൊയില്‍, വേനപ്പാറ, തോട്ടുമുക്കം ഇടവകകളില്‍ അസി വികാരിയായും പന്തല്ലൂര്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
