‘മലബാര്‍ വിഷന്‍ ന്യൂസ് ഓണ്‍ലൈന്‍’ യൂട്യൂബ് ചാനല്‍ നാളെ മുതല്‍


സത്യം, സുതാര്യം, സഭാത്മകം എന്ന ആപ്തവാക്യവുമായി താമരശ്ശേരി രൂപതയുടെ മുഖപത്രമായ ‘മലബാര്‍ വിഷന്‍’ ദൃശ്യമാധ്യമ രംഗത്തേക്കും ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി ‘മലബാര്‍ വിഷന്‍ ന്യൂസ് ഓണ്‍ലൈന്‍’ എന്ന പേരില്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ യൂട്യൂബില്‍ ആരംഭിച്ചു. പന്തക്കൂസ്താ തിരുനാള്‍ ദിനമായ നാളെ വൈകുന്നേരം 5.30 മുതല്‍ ചാനല്‍ ലഭ്യമാകും.

പുതിയ കാല്‍വെപ്പോടെ പ്രിന്റ്, ഓണ്‍ലൈന്‍, ദൃശ്യമാധ്യമ രംഗങ്ങളില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് മലബാര്‍ വിഷന്‍.

ഇടവക വാര്‍ത്തകള്‍, രൂപതാ വാര്‍ത്തകള്‍ എന്നിവയ്ക്ക് പുറമെ ആഗോള സഭാ വാര്‍ത്തകളും വത്തിക്കാന്‍ വിശേഷങ്ങളും ചാനലിലൂടെ തത്സമയം അറിയാം.

വാര്‍ത്തകളും വിശേഷങ്ങളും കൂടുതല്‍ പേരിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി യൂട്യൂബിന് പുറമെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

സഭയുമായി ബന്ധപ്പെട്ട സത്യസന്ധവും സുതാര്യവുമായ വിവരങ്ങള്‍ വിശ്വസനീയമായി പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ചാനല്‍ ലക്ഷ്യമാക്കുന്നത്.

ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ:

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.