അല്‍ഫോന്‍സ കോളജില്‍ ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, റവ. ഡോ. ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഷീബ മോള്‍ ജോസഫ്, എന്‍എസ്എസ് കോഡിനേറ്റര്‍ ഫാ. ഷിജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

