ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാവിന്‍തൈ വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജസ്റ്റിന് പള്ളിവാതില്ക്കലിന് മാവിന്‍തൈ നല്കി ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.
പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക സ്വയംപര്യാപ്തത, കര്‍ഷകരുടെ വരുമാന വര്‍ധന എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെ 25,000 മാവിന്‍തൈകളാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി താമരശ്ശേരിയില്‍ മാത്രം 2,000-ത്തിലധികം മാവിന്‍തൈകള്‍ ഇന്‍ഫാം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിപാടിയില്‍ ഇന്‍ഫാം പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ മേഖലയിലെ ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
