മനസ്സിന്റെ ലോകം തുറന്ന് ‘ന്യൂറോവേഴ്‌സ്’; അല്‍ഫോന്‍സാ കോളേജില്‍ സൈക്കോളജി എക്‌സിബിഷനും ഐക്യു അസസ്‌മെന്റും ശ്രദ്ധേയമായി


തിരുവമ്പാടി: മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോള്‍ സമൂഹവും കൂടുതല്‍ ശക്തിപ്പെടുമെന്നും തിരുവമ്പാടി എം.എല്‍.എ ശ്രീ. സി.കെ. കാസിം പറഞ്ഞു. അല്‍ഫോന്‍സാ കോളേജിലെ പി.ജി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ന്യൂറോവേഴ്‌സ് (Neuroverse) – Every Mind Has a Story’ എന്ന സൈക്കോളജി എക്‌സിബിഷനും ഐക്യു അസസ്‌മെന്റ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളും വൈവിധ്യമാര്‍ന്ന ചിന്താരീതികളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആവേശപൂര്‍വം പങ്കെടുത്തു. സൈക്കോളജിയുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, മനഃശാസ്ത്ര പരീക്ഷണങ്ങള്‍, ഐക്യു അസസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി.

പരിപാടിയുടെ ഭാഗമായി ആര്‍.സി.ഐ. (Rehabilitation Council of India) ലൈസന്‍സുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ‘Explore. Understand. Empower.’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ന്യൂറോവേഴ്‌സ്, മനസ്സിനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും സഹായകമായ അനുഭവമായി മാറി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി സി. ഡോ. വിന്‍സി ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണാ പ്രഭാകര്‍ ടി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, അസോസിയേഷന്‍ സെക്രട്ടറി ആകാശ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിക്ക് നേതൃത്വം നല്‍കി.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും മനഃശാസ്ത്ര പഠനത്തെ പൊതുസമൂഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും ‘ന്യൂറോവേഴ്‌സ്’ ശ്രദ്ധേയമായ അനുഭവമായി

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *