താമരശ്ശേരി രൂപത സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ അല്‍ഫോന്‍സാ ദിനം സമുചിതമായി ആചരിച്ചു. ‘എസന്‍സ’ എന്ന പേരില്‍ സംഘടിപ്പിച്ച ദിനാചരണം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
”ഇന്ന് പരിശീലനം നേടുന്നവരാണ് നാളത്തെ വൈദികര്‍. ജനങ്ങള്‍ക്ക് അനുഗ്രഹമാകുന്ന തരത്തില്‍ വൈദികരെ രൂപപ്പെടുത്തുന്നതില്‍ സെമിനാരികള്‍ക്ക് സുപ്രധാന പങ്കുണ്ട്. ദൈവം നല്‍കിയ താലന്തുകള്‍ തിരിച്ചറിയാനും അവ വളര്‍ത്തിയെടുക്കാനും ഇത്തരം വേദികള്‍ ഉപകാരപ്പെടും. ഈ കഴിവുകള്‍ നാളെ ദൈവജനത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ,” ബിഷപ് ആശംസിച്ചു.
മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍, വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, ഫാ. ജിമ്മി ആക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട്ട്, ഫാ. ജോണ്‍സണ്‍ കൊച്ചീലാത്ത്, ഫാ. ജിനു മംഗലാമഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സെമിനാരി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘മറിയത്തിന്റെ ചുംബനം’ എന്ന നാടകം ശ്രദ്ധേയമായി. താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മനോജ് കൊല്ലംപറമ്പിലാണ് നാടകം സംവിധാനം ചെയ്തത്. പ്രേക്ഷക പ്രശംസ നേടിയ നാടകത്തിനൊപ്പം മൈം, നൃത്തം തുടങ്ങിയ കലാപരിപാടികളും ദിനാചരണത്തിന് മാറ്റുകൂട്ടി.