കുറ്റ്യാടി ചുരം വികസനം: മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി ബിഷപ്


കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരംറോഡിന്റെ നവീകരണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ റവന്യൂ മന്ത്രി എ. പി. അനില്‍ കുമാര്‍, കൃഷിമന്ത്രി ടി. സിദ്ദിഖ്, പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. താമരശ്ശേരി ചുരത്തിലെ തിരക്ക് വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് യാത്രാ ക്ലേശം പരിഹരിക്കാനുതകുന്ന കുറ്റ്യാടി ചുരം റോഡിന്റെ പ്രാധാന്യം ബിഷപ് മന്ത്രിമാരെ ധരിപ്പിച്ചത്. കാവിലുംപാറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗം റോഡില്‍ നടക്കുന്ന മലയോര ഹൈവെയുടെ ഒന്നാം ഘട്ട റീച്ചിന്റെ പണികള്‍ മന്ദഗതിയിലാണെന്നും രണ്ടാം ഘട്ട റീച്ചിന്റെ സ്ഥലം ഏറ്റെടുപ്പ് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. കയറ്റം പരമാവധി കുറച്ച് ഹെയര്‍പിന്‍ വളവുകള്‍ വീതികൂട്ടി വികസിപ്പിക്കണമെന്നും ബിഷപ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.