ലോഗോസ് ക്വിസ് 2026-ലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതുക്കിയ സമയപരിധിക്കുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
സെപ്തംബര്‍ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെയാണ് പരീക്ഷ.
റൂത്ത് 1-4, സഭാപ്രസംഗകന്‍ 1-6, 1 സാമുവല്‍ 1-7, വിശുദ്ധ യോഹന്നാന്‍ 1-12, ഗലാത്തിയാ -16 എന്നിവയാണ് ഈ വര്‍ഷത്തെ പഠനഭാഗങ്ങള്‍.