ക്രൈസ്തവ ഭക്തിഗാനരചയിതാവും പ്രമുഖ എഴുത്തുകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ സ്മരണാര്‍ഥം ഭക്തിഗാന രചനമത്സരം സംഘടിപ്പിക്കുന്നു. താമരശ്ശേരി രൂപത മീഡിയ കമ്മീഷനും അക്ഷര കമ്മ്യൂണിക്കേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ ഭാഗമായി ഈ വര്‍ഷം പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ക്രൈസ്തവ ഭക്തിഗാനങ്ങളാണ് പരിഗണിക്കുന്നത്. മികച്ച രചനയ്ക്ക് 5,001 രൂപയും മെമന്റോയും സമ്മാനമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഗാനം ഓര്‍ക്കസ്‌ട്രേഷന്‍ നടത്തി പുറത്തിറക്കും.
മത്സരാര്‍ഥികള്‍ 12 മുതല്‍ 20 വരികളില്‍ കവിയാത്ത ഗാനരചനയ്ക്ക് ഈണം നല്‍കി ആലപിച്ച്, വോക്കല്‍ ട്രാക്ക് ഉള്‍പ്പെടുന്ന വീഡിയോ സഹിതം അയയ്ക്കണം. മറ്റൊരാളെക്കൊണ്ട് ഗാനം പാടിക്കുന്നതില്‍ തടസമില്ല. മത്സരാര്‍ഥിയുടെ പേര്, ഇടവക, രൂപത, വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തണം.
ഒക്ടോബര്‍ 31 ആണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്‍ട്രികള്‍ 9645776746 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ (ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍) അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതേ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.