തെശ്‌ബൊഹ്ത്താ- സുറിയാനി ഗീതങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു


താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ അവസരത്തിലും മറ്റ് അവസരങ്ങളിലും ആലപിക്കാവുന്ന സുറിയാനി ഗീതങ്ങളുടെ സമാഹാരമായ ‘തെശ്‌ബൊഹ്ത്താ’ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് നല്‍കി പ്രകാശനം ചെയ്തു.

കോപ്പികള്‍ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ ലഭ്യമാണ്. 20 രൂപയാണ് വില. വിവരങ്ങള്‍ക്ക്: 9074870584

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.