മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണം സെപ്റ്റംബര്‍ ആറിന്


താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ അനുസ്മരണ ദിനം സെപ്റ്റംബര്‍ ആറിന് ആചരിക്കും. അനുസ്മരണ ശുശ്രൂഷയിലും വിശുദ്ധ ബലിയിലും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ആറിന് രാവിലെ 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലിലാണ് വിശുദ്ധ കുര്‍ബാനയും അനു
സ്മരണ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.