ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി:പാര്‍ക്കിങ് സൗകര്യം ഇങ്ങനെ


നാളെ (ഏപ്രില്‍ 5) കോഴിക്കോട് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനെത്തുവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളായി.

വലിയ വാഹനങ്ങള്‍

ബസുകള്‍ വാനുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ കണ്ണൂര്‍ റോഡിലെ ക്രിസ്ത്യന്‍ കോളജ് സിഗ്‌നല്‍ ഇങ്ഷനില്‍ നിന്നും ബീച്ച് മേല്‍പ്പാലം കയറി, നോര്‍ത്ത് ബീച്ച് ഭാഗത്തേക്ക് പോയി പാര്‍ക്ക് ചെയ്യാം. എത്ര ബസ്സുകള്‍ക്ക് വേണമെങ്കിലും പാര്‍ക്കിങ് സൗകര്യമുണ്ട്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് സഹായവും ഉണ്ടാകും.

കാറുകള്‍

കാറുകള്‍ക്കായി നാലു സ്ഥലങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

  1. അശോകപുരത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രൗണ്ട്
  2. സിറ്റി സെന്റ് ജോസഫ്‌സ് പള്ളി മുറ്റം.
  3. CSI കത്തീഡ്രല്‍ പള്ളിയുടെ ഗ്രൗണ്ട്.
  4. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്.
    ആളുകളെ ഇറക്കിയതിനു ശേഷം വോളണ്ടിയേഴ്‌സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ലഭ്യമായ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

ഇരുചക്ര വാഹനങ്ങള്‍

ഇരുചക്രവഹനങ്ങള്‍ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്. അവിടെ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

വാഹങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ എത്തേണ്ട ക്രമം

വയനാട് റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോജിനു സമീപത്തെ സ്‌കൂളിന് അടുത്തു നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം മുന്നോട്ട് പോയി വൈഎംസിഎ ക്രോസ് റോഡിലൂടെ കണ്ണൂര്‍ റോഡിലെത്തി ക്രിസ്ത്യന്‍ കോളജ് സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് ഓവര്‍ ബ്രിഡ്ജ് വഴി നോര്‍ത്ത് ബീച്ചിലേക്ക് പോകാം.

ക്രിസ്ത്യന്‍ കോളജിന്റെ വശത്തുകൂടിയുള്ള വയനാട് കണ്ണൂര്‍ – ലിങ്ക് റോഡിലൂടെ നടന്ന് കണ്ണൂര്‍ റോഡിലെ ഗേറ്റിലൂടെ ആളുകള്‍ക്ക് റാലി ഗ്രൗണ്ടില്‍ പ്രവേശിക്കാം. (കോളജ് ഗേറ്റിലൂടെയല്ല ഗ്രൗണ്ടിലേക്ക് പ്രവേശിക്കേണ്ടത്)

വയനാട് റോഡിലൂടെ വരുന്ന കാറുകള്‍ വൈഎംസിഎ ക്രോസ് റോഡിലൂടെ കണ്ണൂര്‍ റൂട്ടിലെ സിഗ്‌നല്‍ കടന്ന് ഉടനെ (ഓവര്‍ ബ്രിഡ്ജിലേക്കുള്ള റോഡില്‍) പള്ളിമുറ്റത്തേക്കുള്ള ഗെയ്റ്റിലൂടെ പ്രവേശിക്കാം.
പള്ളിമുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിലുള്ളവര്‍ക്ക് കണ്ണൂര്‍ റോഡ് മുറിച്ചുകടന്ന് മുന്‍പിലുള്ള റാലി ഗ്രൗണ്ടില്‍ എത്തിച്ചേരാം.

അശോകപുരത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ വരുന്ന ആളുകള്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലേക്ക് എത്തണം.

മലപ്പുറം ജില്ലയില്‍ നിന്ന് കണ്ണൂര്‍ റോഡിലൂടെ വരുന്ന വാഹങ്ങള്‍ മേല്‍ പറഞ്ഞതുപോലെ റാലി ഗ്രൗണ്ടിന്റെ മുന്‍പില്‍ ആളുകളെ ഇറക്കി, ബസ്സുകള്‍ നോര്‍ത്ത് ബീച്ചിലേക്കും, ചെറിയ വാഹങ്ങള്‍ മേല്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്കും പാര്‍ക്കിങ്ങിനായി പോകേണ്ടതാണ്.

തിരികെ പോകാനുള്ള നിര്‍ദ്ദേശങ്ങള്‍

ബസുകള്‍ ബീച്ചില്‍ നിന്ന് തിരികെ വന്ന് മാനാഞ്ചിറ ഡിഡിഇ ഓഫീസിനോട് ചേര്‍ന്ന പാവമണി റോഡിലെ പോലീസ് ക്ലബിന്റെ നേരെ എതിര്‍വശത്തെ വനിതാപോലീസ് സ്റ്റേഷന്‍ മതിലിനോട് ചേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ കൊടികെട്ടിയ പ്രവേശനകവാടത്തിലൂടെ മാനുവല്‍സന്‍സ് ഗ്രൗണ്ടിലെത്തി ആളുകളെ കയറ്റി പാവമണി റോഡിലൂടെ പുതിയ സ്റ്റാന്റ് ഭാഗത്തേക്ക് വന്ന് അതത് സ്ഥലങ്ങളിലേക്ക് തിരികെ പോകാവുന്നതാണ്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് റാലി ആരംഭിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *