കൂരാച്ചുണ്ടില്‍ പുതിയ വൈദിക ഭവനം വെഞ്ചരിച്ചു


കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ശ്രേഷ്ഠമായ ശുശ്രൂഷകള്‍ നിര്‍വഹിച്ച ശേഷം പാവങ്ങളുടെ പക്ഷം ചേര്‍ന്നു വലിയൊരു സന്ദേശം നല്‍കിയ ശേഷമാണ് മാര്‍പാപ്പ നിത്യതയി ലേക്ക് കടന്നുപോയതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിച്ചു.

മലബാര്‍ കുടിയേറ്റത്തിന്റെ കാലഘട്ടത്തില്‍ ഒന്നുമില്ലാതിരുന്ന പ്രദേശത്തേക്ക് മാതാപിതാക്കള്‍ കടന്നുവന്ന് എല്ലാം പടുത്തുയര്‍ത്തിയത് നന്ദിയോടെ സ്മരിക്കണമെന്നും അവര്‍ കാണിച്ചുതന്ന മാര്‍ഗത്തിലൂടെയാണു നാം സഞ്ചരിക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

(ചിത്രത്തില്‍ Click ചെയ്ത് Swipe ചെയ്യുക..)

രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍, അസി. വികാരി ഫാ. മൈക്കിള്‍ നീലംപറമ്പില്‍, ഫാ. സായി പാറംകുളങ്ങര, ഫാ. ലിതോഷ് കരിങ്ങട എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.