പ്രതിഭാസംഗമം: ഇവര്‍ രൂപതാതല വിജയികള്‍


ഏഴാം ക്ലാസിലെ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സീറോ മലബാര്‍ സഭാതലത്തില്‍ നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് രൂപതാതല പ്രതിഭാ സംഗമ വിജയികളായ ക്രിസ് ബി. ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ (പുല്ലൂരാംപാറ), ഡൊമിനിക്ക് ജോബി പുതുപ്പറമ്പില്‍ (കുളിരാമുട്ടി), റോസിന്‍ അല്‍ഫോന്‍സാ ഇളപ്പുങ്കല്‍ (ചക്കിട്ടപ്പാറ), ഏബലിന്‍ കുര്യന്‍ തൂങ്കുഴി (പടത്തുകടവ്) എന്നീ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫൊറോന തലത്തില്‍ നടത്തിയ ആദ്യഘട്ട പ്രതിഭാസംഗമത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളായിരുന്നു രൂപതാതതല പ്രതിഭാ സംഗമത്തില്‍ മത്സരിച്ചത്.

മേയ് എട്ട്, ഒമ്പത് തീയതികളിലായി കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് സീറോ മലബാര്‍ സഭാതല പ്രതിഭാ സംഗമം നടക്കുന്നത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.